തിരുവനന്തപുരം: ട്രാക്കിൽ ജോലി നടക്കുന്നതിനാൽ നവംബർ മാസത്തിൽ ശനി , ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകും.
എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനാൽ നവംബറിലെ എല്ലാ ശനി ഞായർ ദിവസങ്ങളിലും പരശുറാം എക്സ് പ്രസ് എറണാകുളം ടൗണിനും ഷൊർണൂരിനുമിടിയിൽ സർവീസ് നടത്തില്ല. മംഗലാപുരത്തുനിന്നുളള പരശുറാം ഷൊർണൂരിലും നാഗർകോവിൽ നിന്നുള്ള സർവീസ് എറണാകുളത്തും അവസാനിപ്പിക്കും.ഇൗ ദിവസങ്ങളിൽ തൃശൂർ - ഗുരുവായൂർ, എറണാകുളം - ഗുരുവായൂർ പാസഞ്ചർ സർവീസുകൾ നടത്തില്ല.തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്സ് പ്രസ്, ജാംനഗർ - തിരുനെൽവേലി എക്സ്പ്രസ്, ലോകമാന്യതിലക് - തിരുവനന്തപുരം നേത്രാവതി എക്സ് പ്രസ് എന്നിവ മുക്കാൽ മണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ വൈകും.
വടക്കാഞ്ചേരിക്കും മുളങ്കുന്നത്ത് കാവിനുമിടയിൽ ട്രാക്കിൽ ജോലി നടക്കുന്നതിനാൽ തൃശ്ശൂരിൽ നിന്നുള്ള കോയമ്പത്തൂർ, കണ്ണൂർ പാസഞ്ചറുകൾ 5ന് ഭാഗികമായി റദ്ദാക്കും.
ചെന്നൈയിലെ ആട്ടിപ്പേട്ട് മിനിഞ്ചൂർ മേഖലയിൽ മേൽപാല നിർമ്മാണം നടക്കുന്നതിനാൽ 2 മുതൽ 5 വരെ ധൻബാദ് - ആലപ്പി എക്സ് പ്രസ് 2.35 മണിക്കൂറും പാറ്റ്ന - എറണാകുളം എക്സ് പ്രസ് 40 മിനിറ്റും വൈകും.