family-plastic

തിരുവനന്തപുരം: മൺവിളയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലെ പ്ലാസ്റ്റിക് ഉത്പന്നങ്ങളും ശാലയിലെ ഉപകരണങ്ങളും കത്തിയുണ്ടായ വിഷപ്പുക രണ്ട് കിലോമീറ്റർ ചുറ്റളവിൽ പടർന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ആശാ വർക്കർമാരെ ഉപയോഗിച്ച് സ്ഥലവാസികൾക്ക് മാസ്‌കുകൾ വിതരണം ചെയ്യുന്നുണ്ട്.

ഫോറൻസിക്, കെ.എസ്.ഇ.ബി, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും തീ പൂർണമായി കെടുത്താത്തതിനാൽ പരിശോധന മാറ്റി. മന്ത്രി ഇ.പി. ജയരാജൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ, എം. വിൻസെന്റ് എം.എൽ.എ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ കെ. സജീവൻ,​ സെക്രട്ടറി ടി. തങ്കപ്പൻ,​ സീനിയർ എൻവയൺമെന്റൽ എൻജിനിയർ ബിജു ബാലകൃഷ്ണൻ തുടങ്ങിയവരും സ്ഥലത്തെത്തി.

40 കോടിയുടെ നഷ്ടമാണ് വിലയിരുത്തുന്നത്. സുരക്ഷാ ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. മൂന്ന് ദിവസം മുമ്പ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ഉണ്ടായ തീപിടിത്തത്തിൽ ഒരു റാക്ക് മാത്രമേ കത്തിയിരുന്നുള്ളൂ. ഷോർട്ട് സർക്യൂട്ടാണ് അതിന് കാരണം. ഇപ്പോഴത്തെ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സിൻസൺ ഫെർണാണ്ടസ്

കമ്പനി സി.ഇ.ഒ