കൊല്ലം: ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനൊപ്പം അമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി കരിമ്പാലൂർ മൈലവിള കോളനിയിൽ മുളമൂട്ടിൽ ദിലീപിന്റെ ഭാര്യ മായയെയാണ് (20) മൾക്കൊപ്പം വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറോടെയാണ് ഇരുവരുടെയും മൃതദേഹം കിണറ്റിൽ കണ്ടത്.പാരിപ്പള്ളി പൊലീസും അഗ്നിശമന സേനാംഗങ്ങളും എത്തി ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും വിശദമായ അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ. കുടംബ പ്രശ്‌നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാകാമെന്നാണ് സംശയം.