coir

ചിറയിൻകീഴ്: ശാസ്തവട്ടം ഇടഞ്ഞുംമൂല കയർ വ്യവസായ സഹകരണ സംഘത്തിൽ നിർമ്മാണം പൂർത്തിയാക്കിയ തണൽ ഷെഡ്, തൊണ്ടടി മിൽ, ശുചി മുറികൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനം ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ ആർ. ഗിരീശൻ നായർ നിർവഹിച്ചു. സംഘം പ്രസിഡന്റ് ജി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.എസ്.കൃഷ്ണകുമാർ, പെരുങ്ങുഴി കയർ സംഘം മുൻ പ്രസിഡന്റ് സി. സോമശേഖരൻ നായർ, സംഘം കമ്മിറ്റി അംഗങ്ങളായ എസ്. അനിൽകുമാർ, മോളി നരേൺ, എ.കെ. സത്യനേശൻ, ചിറയിൻകീഴ് ശശികുമാർ, എസ്.ജി. രജിമോൾ തുടങ്ങിയവർ സംസാരിച്ചു.