തിരുവനന്തപുരം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരു ഉത്സവം അഞ്ച് മുതൽ 11 വരെ നടക്കും. ഇടയാർ നാരകത്തറ കുടുംബത്തിൽ നിന്നു കൊണ്ടുവരുന്ന കൊടിക്കൂറയ്ക്കും കൊടിക്കയറിനും അഞ്ചിന് രാവിലെ 5ന് വരവേല്പ് നൽകും. 11.55നുമേൽ 12.20നകം തൃക്കൊടിയേറ്റ് നടക്കും. ഉത്സവദിവസങ്ങളിൽ 13 വരെ ഉച്ചയ്ക്ക് 12നും 14ന് 11.30നും അന്നദാനസദ്യ ഉണ്ടായിരിക്കും. ആറു മുതൽ 13 വരെ രാവിലെ 1.45നും 12 വരെ രാത്രി 8.45നും ആനപ്പുറത്തെഴുന്നള്ളത്തുണ്ടാകും. അഞ്ചിന് വൈകിട്ട് 6ന് ലോലിത വി.സുമതിയുടെ കുച്ചുപ്പുടി, രാത്രി 7.30ന് ഓൾഡ് ഈസ് ഗോൾഡ് ഗാനമേള. ആറിന് വൈകിട്ട് 6ന് ഭക്തിഗാനസുധ, 7.30ന് നൃത്തസന്ധ്യ, ഏഴിന് വൈകിട്ട് 6ന് ഡാൻസ്, 7.30ന് നാടൻപാട്ടുകൾ. എട്ടിന് രാവിലെ 6ന് കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ചാക്യാർക്കൂത്ത്, 7ന് അയിലം ഉണ്ണിക്കൃഷ്ണന്റെ കഥാപ്രസംഗം 'കൃഷ്ണാ നീ ഉണ്ടായിരുന്നെങ്കിൽ' 8.30ന് മാർഗിയുടെ കഥകളി 'കല്യാണ സൗഗന്ധികം'
ഒൻപതിന് വൈകിട്ട് 5.30ന് ശ്രീകൃഷ്ണന് വെണ്ണച്ചാർത്തൽ, വൈകിട്ട് 6ന് രാധിക എസ്.ആറിന്റെ സംഗീതസദസ്, 7.30ന് ഗാനമേള, 10ന് വൈകിട്ട് 6ന് ഭജന, 7ന് സംഗീതസദസ്, 8ന് ശാസ്ത്രീയ നൃത്തം 11ന് വൈകിട്ട് 5ന് ആത്മീയപ്രഭാഷണം, 7.30ന് ഗാനമേള. 12ന് വൈകിട്ട് 5.30ന് ഭക്തിഗാനാഞ്ജലി, 6.30ന് എൻ.സതീശന്റെ മാജിക്‌ഷോ, 7.30ന് ഡാൻസ്. 13ന് വൈകിട്ട് 5.30ന് തിരുവാതിരക്കളി, 6.30ന് ഗാനമേള, രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളത്ത്. 14ന് രാവിലെ 7.30ന് ഗീതാപ്രഭാഷണം, 11.57നു മേൽ 12.25നകം തൃക്കൊടിയിറക്ക്. 1.30ന് ആറാട്ടെഴുന്നെള്ളിപ്പ്.