പരീക്ഷാഫലം
2018 ജനുവരി/മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം കൊമേഴ്‌സ് ആൻഡ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 21 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
2018 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെയും 2018 ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്.സി ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെയും ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം നവംബർ 5 നും നവംബർ 7 നും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
2018 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 7 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ആഗസ്റ്റ്/നവംബർ 2018 രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്‌ട്രോണിക്‌സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 12 മുതൽ 15 വരെ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
ക്ലാസ് ആരംഭിച്ചു
കാര്യവട്ടം കാമ്പസിലെ പഠനവകുപ്പുകളിൽ എം.ഫിൽ ക്ലാസുകൾ ആരംഭിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.എസ്.സി സി.എസ്/ബി.സി.എ (2017 - 2020 ബാച്ച്) ക്ലാസുകൾ നവംബർ 3 മുതൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ എസ്.ഡി.ഇ പാളയം കാമ്പസിൽ ആരംഭിക്കുന്നതാണ്.