politics

നെടുമങ്ങാട് : പ്രധാനപ്പെട്ട കേസുകൾ തെളിയിച്ചിട്ടുള്ളത് പൊലീസല്ല, കാമറകളാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ പ്രധാന ജംഗ്‌ഷനുകളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ ജില്ലാതല സ്വിച്ച് ഓൺ കർമ്മം ചുള്ളിമാനൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വേണ്ടത്ര പൊലീസുകാർ ഇല്ലാത്തത് നിരീക്ഷണ കാമറയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചുള്ളിമാനൂർ ഉദയാ ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. അക്ബർ ഷാ അദ്ധ്യക്ഷത വഹിച്ചു. എ.ബി.കെ. നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ, നെടുമങ്ങാട് എ.എസ്.പി സുജിത്ത് ദാസ്, നർക്കോർട്ടിക്ക് സെൽ ഡിവൈ.എസ്.പി അനിൽകുമാർ, കേരള പൊലീസ് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. ബൈജു, അബ്ദുൾ മജീദ് ഓച്ചിറ,ഷീബാബീവി തുടങ്ങിയവർ സംസാരിച്ചു.