-fire-force
FIRE FORCE

തിരുവനന്തപുരം: തീപിടിത്തം അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ ആധുനിക ഉപകരണങ്ങളും വാഹനങ്ങളും വാങ്ങാൻ 144 കോടി അനുവദിക്കണമെന്ന് ഫയർഫോഴ്സ് സർക്കാരിനോട് ആവശ്യപ്പെട്ടു. 124 ഫയർഫോഴ്സ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ഇത് ഇരട്ടിയാക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആധുനിക ഉപകരണങ്ങൾ വേണമെന്നുമാണ് ആവശ്യം. ദുരന്തസ്ഥലത്തു നിന്ന് പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കാൻ മൊബിലൈസിംഗ് വാനുകൾ, ഏതു ഭൂപ്രകൃതിയിലും ഉപയോഗിക്കാവുന്ന വാഹനങ്ങൾ, പ്രളയമേഖലകളിൽ ഉപയോഗിക്കാനുള്ള സ്കൂബാ സെറ്റ്, ഫൈബർ ബോട്ട്, റബർ ഡിങ്കികൾ എന്നിവയും ഫയർഫോഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫയർഫോഴ്സിൽ 100അംഗ കമാൻഡോ വിഭാഗം രൂപീകരിക്കാനുള്ള ശുപാർശയും സർക്കാർ അംഗീകരിച്ചിട്ടില്ല. അതേസമയം, 62.72കോടിയുടെ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.