ആറ്റിങ്ങൽ: സ്കൂൾ കുട്ടികൾ മാതൃകയായി, സ്കൂളിന് മുന്നിലെ മാഞ്ഞുപോയ സീബ്രാ ലൈൻ വീണ്ടും തെളിഞ്ഞു. ആറ്റിങ്ങൽ ഗവ. ബോയിസ് എച്ച്.എസ്.എസിലെ വി.എച്ച്.എസ്.എസ് വിഭാഗം നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളാണ് റോഡ് സുരക്ഷയുടെ ഭാഗമായി സ്കൂളിനു മുന്നിലെ സീബ്രാ ലൈനും ഹമ്പ് ലൈനും പുനഃസ്ഥാപിച്ചത്. പ്രിൻസിപ്പൽ ഹസീന, പ്രോഗ്രാം ഓഫിസർ അരുൺ വി.പി എന്നിവർ നേതൃത്വം നൽകി. റോഡ് ക്രോസ് ചെയ്യുന്നത് ഈ സീബ്രാ ലൈനിൽ കൂടിയാകണമെന്നുള്ള ബോധവത്കരണവും വോളന്റിയർമാർ നടത്തി. സ്കൂളിനു മുന്നിലെ തിരക്കുപിടിച്ച റോഡിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങൾക്കും വിദ്യാർത്ഥികൾ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി.