വെഞ്ഞാറമൂട്: നാഗരുകുഴിക്ക് സമീപം നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു. ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ തട്ടിയ നിലയിലാണ് വാഹനം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ 3 ഓടെയാണ് അപകടം. കാൽനട യാത്രക്കാരാണ് വിവരം വെഞ്ഞാറമൂട് പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ വാഹനത്തിൽ ആരുമുണ്ടായിരുന്നില്ല. റോഡിൽ നിന്നും ആറടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം പുറത്തെത്തിച്ചു.