ആറ്റിങ്ങൽ: യുവാവിനെ മർദ്ദിച്ച് സ്വർണവും പണവും കവർന്ന കേസിൽ 8 അംഗ സംഘം പിടിയിലായി. ആറ്റിങ്ങൽ കടുവയിൽ ശ്രീജാ ഭവനിൽ ശ്രീക്കുട്ടൻ എന്ന ആകാശ് ( 19)​,​ കടുവയിൽ കൊക്കോട്ടുകോണം വിളയിൽ വീട്ടിൽ വിഷ്ണു(19)​,​ കിഴുവിലം കാട്ടുമ്പുറം ശശി വിലാസത്തിൽ നന്ദു എന്ന അഭിജിത് (19)​,​ കിഴുവിലം ചരുവിള വീട്ടിൽ വിഷ്ണു എന്ന അനന്തപത്മനാഭൻ (21)​,​ ആറ്റിങ്ങൽ ഐ.ടി.ഐയ്ക്കു സമീപം വെള്ളൂർക്കോണം കാർത്തികയിൽ അനന്തു എന്ന അരുൺകുമാർ (18)​,​ കിഴുവിലം കടുവയിൽ കടമ്പനാട്ട് വീട്ടിൽ അച്ചൂട്ടി എന്ന അക്ഷയ് (20)​,​ കിഴുവിലം ചരുവിള വീട്ടിൽ ഷെറിൻ (23)​,​ പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിയായ അൻവറിനെ സൗഹൃദം നടിച്ച് വിളിച്ചുകൊണ്ടുപോയി മർദ്ദിക്കുകയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും അപഹരിക്കുകയായിരുന്നു. അക്രമി സംഘത്തിലെ രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന ഇവരെ കൊല്ലം,​ ആലപ്പുഴ,​ എറണാകുളം ജില്ലകളിൽ നിന്നാണ് പിടികൂടിയത്. തട്ടിയെടുത്ത സ്വർണം പൊലീസ് വീണ്ടെടുത്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഒ.എ സുനിൽ,​ എസ്.ഐമാരായ തൻസീം,​ ശ്യാം.എസ്,​ സി.പി.ഒമാരായ എസ്. ജയൻ,​ ശ്യാം,​ ഷാഡോ ടീമിലെ ദിലീപ്,​ ബിജുകുമാർ,​ ജ്യോതിഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.