medicine

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ 2019-20 വർഷത്തെ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനം നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് നടത്തുന്ന നീറ്റ് പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്താലായിരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. കേരളത്തിൽ ഈ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് പി.ജി-2019, നീറ്റ് എം.ഡി.എസ് എന്നിവയിൽ യോഗ്യത നേടിയിരിക്കണം.നീറ്റ് (എം.ഡി.എസ്) അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 6ഉം നീറ്റ് പി.ജിയുടേത് നവംബർ 22ഉം ആണ്. 2013 ജനുവരി 6നാണ് നീറ്റ് പി.ജി പരീക്ഷ. എം.ഡി.എസ് ഡിസംബർ 14നും. വിവരങ്ങൾക്ക് www.nbe.edu.in.