aneet
അനീറ്റ് സാലു

  1. തിരുവനന്തപുരം: ശിശുദിന സ്‌റ്റാമ്പ് രൂപകല്പന ചെയ്യുന്നതിനായി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ കവടിയാർ നിർമലാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥി അനീറ്റ് സാലുവിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 'നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം' എന്നതായിരുന്നു വിഷയം. ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്‌പരാജാണ് ചിത്രം തിരഞ്ഞെടുത്തത്.


സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി എഴുന്നൂറോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അനീറ്റ് ബാലുവിനുള്ള അവാർഡും സ്കൂളിനുള്ള റോളിംഗ് ട്രോഫിയും 14ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന ശിശുദിന സമ്മേളനത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സമ്മാനിക്കും.

മുൻ മന്ത്രി അനൂപ് ജേക്കബിന്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന കോതമംഗലം കോയിക്കകുടി സാലു ജോസഫിന്റെയും ഇടുക്കി അടിമാലി മടച്ചിപ്പാവിൽ സിൽവി സാലുവിന്റെയും മകനാണ് അനീറ്റ് ബാലു.