kerala-uni
kerala uni

പരീക്ഷാഫലം

നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഗ്രൂപ്പ് 2 (ബി) ബി.ബി.എ, ബി.സി.എ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി ഗ്രൂപ്പ് 2 (എ) കരിയർ റിലേറ്റഡ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് & കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2013 അഡ്മിഷൻ മുതൽ) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി ഓൺലൈൻ സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ (2015 സ്‌കീം) ഫലം വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.

ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയുടെ 2018 മാർച്ചിൽ നടന്ന ഒന്ന്, മൂന്ന് സെമസ്റ്റർ (2014 സ്‌കീം റഗുലർ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2011 സ്‌കീം സപ്ലിമെന്ററി), ആറാം സെമസ്റ്റർ (2011 സ്‌കീം സപ്ലിമെന്ററി, 2006 സ്‌കീം മേഴ്‌സി ചാൻസ്, 2014 സ്‌കീം റഗുലർ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ & വൈവ

നാലാം സെമസ്റ്റർ എം.എസ്.സി മെഡിസിനൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 5 മുതൽ 16 വരെയും, നാലാം സെമസ്റ്റർ എം.എസ് സി അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി പരീക്ഷകളുടെ പ്രാക്ടിക്കലും വൈവയും 7 മുതൽ 21 വരെ അതത് കോളേജിൽ വച്ചും, നാലാം സെമസ്റ്റർ ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 8 മുതലും, നാലാം സെമസ്റ്റർ ബി.എസ് സി ബയോടെക്‌നോളജി (മൾട്ടിമേജർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 7 മുതലും, നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രാക്ടിക്കൽ പരീക്ഷ 8 മുതൽ 23 വരെ അതത് കോളേജുകളിൽ വച്ചും നടത്തും.

പ്രാക്ടിക്കൽ മാറ്റി

നവംബർ 5 ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എസ്.സി. ബോട്ടണി (കോംപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ മാറ്റി.

പരീക്ഷാഫീസ്

കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/
ബി.സി.എ/ബി.പി.എ ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി (2012 അഡ്മിഷൻ), മേഴ്‌സി ചാൻസ് (2010, 2011 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി (2012 അഡ്മിഷൻ), മേഴ്‌സി ചാൻസ് (2010, 2011 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ 19 വരെയും 50 രൂപ പിഴയോടെ 24 വരെയും 125 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.


ഒന്നാം സെമസ്റ്റർ ബി. എ ഓണേഴ്‌സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഡിസംബർ 7 ന് ആരംഭിക്കുന്ന ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (2015 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 9 വരെയും 50 രൂപ പിഴയോടെ 13 വരെയും 125 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം ഒന്നാം സെമസ്റ്റർ ഇംപ്രൂവ്‌മെന്റ് (2017 അഡ്മിഷൻ), സപ്ലിമെന്ററി (2013,2014,2015,2016 അഡ്മിഷൻ) പരീക്ഷകൾക്ക് 5 മുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ 12 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.


കരിയർ റിലേറ്റഡ് ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/
ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക്. ഒന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

പരീക്ഷാകേന്ദ്രം

ബി.കോം. ആന്വൽ സ്‌കീം പാർട്ട് III സപ്ലിമെന്ററി പരീക്ഷയ്ക്ക് ചെമ്പഴന്തി എസ്. എൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കൊല്ലം ഫാത്തിമാ മാതാ കോളേജ് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ യഥാക്രമം തിരുവനന്തപുരം എം. ജി. കോളേജ്, ഗവ. ആർട്‌സ് കോളേജ്, കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ പരീക്ഷ എഴുതണം. കാസർകോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ലേണർ സപ്പോർട്ട് സെന്ററുകളിലെ വിദ്യാർത്ഥികൾ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ പരീക്ഷയെഴുതണം.

നാലാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (2008, 2013 സ്‌കീം) പരീക്ഷയുടെ ലാബ് പരീക്ഷകൾ 7 മുതൽ ആരംഭിക്കും. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം ഉളളതിനാൽ വിദ്യാർത്ഥികൾ മുൻകൂട്ടി കോളേജുമായി ബന്ധപ്പെട്ട് പുതിയ കേന്ദ്രങ്ങൾ മനസിലാക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


സീറ്റ് ഒഴിവ്

നിയമ പഠന വകുപ്പിൽ ഒന്നാം വർഷ എൽ എൽ.എം (സി.എസ്.എസ്) 2018 - 2019 പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ ഒഴിവുളള ഒരു സീറ്റിലേക്ക് അർഹരായവർ അസൽ രേഖകളുമായി നവംബർ 5 ന് രാവിലെ 10 മണിക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2308936 എന്ന നമ്പറിൽ ബന്ധപ്പെടുക.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എം.ഫിൽ പ്രോഗ്രാമിലേക്ക് മാത്തമാറ്റിക്‌സ് പഠനവകുപ്പിൽ എസ്.സി സീറ്റ് ഒഴിവുണ്ട്. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 9 ന് 10.30 ന് അതത് പഠന വകുപ്പുകളിൽ ഹാജരാകണം.

കാര്യവട്ടം കാമ്പസിലെ ബയോകെമിസ്ട്രി, ഡെമോഗ്രഫി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പുകളിൽ എം.ഫിൽ പ്രോഗ്രാമിലേക്ക് എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 8 ന് 10.30 ന് അതത് പഠന വകുപ്പുകളിൽ ഹാജരാകണം.

പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്

സർവകലാശാലയിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർ 2018-19 സാമ്പത്തിക വർഷം ആദായനികുതിയുടെ പരിധിയിൽ വരുന്നുണ്ടെങ്കിൽ ഡിസംബർ 15 നകം നിർബന്ധമായും നിർദ്ദിഷ്ട ഫോർമാറ്റിൽ ആദായനികുതി സ്റ്റേറ്റ്‌മെന്റും അനുബന്ധ രേഖകളും (ഇതുവരെ സമർപ്പിച്ചിട്ടില്ലെങ്കിൽ) പെൻഷൻ സെക്ഷനിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ www.kufinance.info ൽ.