തിരുവനന്തപുരം: ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച എൻജിനിയറിംഗ് കോളേജുകളുടെയും ആർട്സ് കോളേജുകളുടെയും സംയുക്ത ഇന്റർ കോളീജിയറ്റ് ദ്വിദ്വിനകലോത്സവം സമാപിച്ചു. വിജയികൾക്ക് രണ്ട് ലക്ഷം രൂപയുടെ കാഷ് അവാർഡ് നൽകി. പരിപാടി നടൻ ദീപൻ മുരളി ഉദ്ഘാടനം ചെയ്തു. ഡോ. ആശാലത തമ്പുരാൻ അദ്ധ്യക്ഷത വഹിച്ചു. വി.എൻ.ജി.പി ട്രസ്റ്റ് ചെയർമാൻ ജി. മോഹൻദാസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു. വി.എൻ.ജി.പി ട്രസ്റ്റ് സെക്രട്ടറി റാണി മോഹൻദാസ്, പ്രിൻസിപ്പൽ ഡോ. ഷീല എന്നിവർ പ്രസംഗിച്ചു. വൈകിട്ട് 6 ന് ഡി.ജെ. സിയാനാ കാതറിൻ അവതരിപ്പിച്ച ഡി.ജെ പ്രോഗ്രാം കലോത്സവത്തിന്റെ മാറ്റ് കൂട്ടി. ഗൗരി ലക്ഷ്മി, സുജിത്ത് സുരേഷ് എന്നിവരുടെ സംഗീത പരിപാടിയും നടന്നു.