salary
salary

തിരുവനന്തപുരം: അദ്ധ്യാപകർക്ക് ഇന്നലെ ശമ്പളം കൃത്യമായി അക്കൗണ്ടിലെത്തി. ഏതാനും ചില ട്രഷറികളിലൊഴികെ ശമ്പള വിതരണം സുഗമമായി നടന്നതായി ധനവകുപ്പ് അറിയിച്ചു.

ഇന്നലെ 1.84 ലക്ഷം അദ്ധ്യാപക, അനദ്ധ്യാപകരുടെ ശമ്പളമാണ് വിതരണം ചെയ്തത്. ആദ്യ ദിവസമുണ്ടായ തടസങ്ങൾ മറികടന്ന് ഇതുവരെ 41,498 ബില്ലുകളിലായി 3,36,952 ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളിലെത്തിച്ചു. മുൻ മാസങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്താൽ ആദ്യ മൂന്ന് ദിവസങ്ങളിലെ ശമ്പള വിതരണത്തോത് ഇൗ മാസം കൂടുതലാണ്. മൊത്തം 4.86 ലക്ഷം പേർക്കാണ് ഏഴു ദിവസത്തിനുള്ളിൽ ശമ്പളം വിതരണം ചെയ്യേണ്ടത്.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സമ്മതപത്രം സംബന്ധിച്ച് ഡി.ഡി.ഒമാർക്കുണ്ടായ ആശയക്കുഴപ്പവും സ്പാർക്ക് സോഫ്ട് വെയറിൽ ഇതുണ്ടാക്കിയ പ്രതിസന്ധിയുമാണ് ശമ്പള വിതരണത്തിന്റെ താളം തെറ്റിച്ചത്. ഇത് ജീവനക്കാരിൽ ആശങ്കയുണ്ടാക്കിയിരുന്നു.