തിരുവനന്തപുരം: സ്ത്രീകൾ മാത്രമല്ല ആണുങ്ങളും ശബരിമലയിൽ പോകരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പ്രമുഖ കവയിത്രി സുഗതകുമാരി പറഞ്ഞു. ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രി വിവിധാഭിപ്രായക്കാരുമായി ചർച്ച നടത്തി സമവായം ഉണ്ടാക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.
ശബരിമലയിൽ ചോര വീഴരുതെന്ന് മാത്രമല്ല, ഭക്തിപൂർവം സംരക്ഷിക്കുകയാണ് വേണ്ടത്. സുപ്രീം കോടതി വിധിയെ നിസാരമായി അവഗണിക്കാനാകില്ല. രാഷ്ട്രീയ വടംവലിയുടെ വേദിയല്ല ശബരിമല. പമ്പയുടേയും ശബരിമലയുടേയും വാഹകശേഷി തകർന്നു കൊണ്ടിരിക്കുകയാണ്. ഭക്തിയുടെ പേരിൽ ആ വനസ്ഥലിയെ കൂടുതൽ നശിപ്പിക്കരുതെന്നും സുഗതകുമാരി അഭ്യർത്ഥിച്ചു.