നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റൽ ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന 700 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ‌ർ​ത്ത​ന​ങ്ങ​ളു​ടെ​ ഭാഗമായി സം​സ്ഥാ​ന​ത്തെ ആ​ദ്യ ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്റർ വി​മു​ക്തി​യു​ടെ ഉ​ദ്ഘാ​ട​നം 7ന് ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സർജിക്കൽ, ഓ​ർ​ത്തോ വാ​ർ​ഡു​ക​ൾ, കാ​ഷ്വാ​ലി​റ്റി ന​ട​പ്പാ​ത എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം, സോ​ളാ​ർ വൈ​ദ്യു​തി സി​സ്റ്റം, പു​തി​യ കി​ട​ക്ക​ക​ൾ, എ​ൻ.എ​ച്ച്.എം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 250 കെ.​വി​ ഹൈ ടെ​ൻഷൻ വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ൻ, ജെ​റി​യാ​ട്രി​ക് വാ​ർഡ്, അ​നു​യാ​ത്ര, മൊ​ബൈൽ ഇന്റർവെൻഷൻ യൂ​ണി​റ്റ്എന്നിവയും എം.​എ​ൽ.​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​തി​യ പേ​വാർ​ഡ്, സി​.സി.​ടി.​വി കാ​മ​റ, ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​യും എം.​എൽ.എ ഫ​ണ്ടും കാ​രു​ണ്യ ഫ​ണ്ടും വി​നി​യോ​ഗി​ച്ച് 20 ഡ​യാ​ലി​സി​സ് മെ​ഷീ​ൻ, രാ​ജീ​വ്ഗാ​ന്ധി ബ​യോ​ടെ​ക്നോ​ള​ജി ലാ​ബ് തു​ട​ങ്ങി​യ​വ​യും ആ​ശു​പ​ത്രി​യി​ൽ സ​ജ്ജമാ​ക്കും. 7ന് വൈകിട്ട് 5ന് ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ വി​ക​സ​ന പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡിഅ​ഡി​ക്ഷ​ന്‍ സെന്ററിന്റെ വി​ശ​ദീ​ക​ര​ണം എ​ക്സൈ​സ് ക​മ്മീഷ​ണർ ഋ​ഷി​രാ​ജ്സിം​ഗ് നി​ർ​വ​ഹി​ക്കും.