കിളിമാനൂർ:പഴയ കുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് പോലുള്ള അജൈവ വസ്തുക്കളുടെ ശേഖരണത്തിനും നിർമാർജനത്തിനും വേണ്ടി ഹരിത കർമ്മ സേന രൂപീകരിച്ചു. ഇവർക്കുള്ള യൂണിഫോം, കൈയ്യുറ, ഐഡന്ററ്റി കാർഡ് എന്നിവയുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ജില്ലാ ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ എം. സത്യശീലൻ വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ ജലജ, റാഹില, ഷിബു എന്നിവർ ശുചിത്വം - മാലിന്യ, സംസ്കരണ, ജലസംരക്ഷണ, വർക്കിംഗ് ഗ്രൂപ്പു വൈസ് ചെയർമാൻ എ. ഗണേശൻ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പ്രവിത ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിശീലനം നൽകി.