kizhuvilamarogyam

മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 2018 - 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്‌ഘാടനം കിഴിവിലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. അൻസർ നിർവഹിച്ചു. കിഴുവിലം ഗവ. ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ ഗിരീഷ് കുമാർ, ബിജു കുമാർ, ഷാജഹാൻ, ശ്യാമള അമ്മ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി എസ്. ബെൻസ് ലാൽ, എച്ച്.എം.സി അംഗം ജെ. ശശി, ജെ.എച്ച്.ഐ പ്രമോദ് എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ മിനി സ്വാഗതവും, ഡോ. രാഹുൽ നന്ദിയും പറഞ്ഞു. തുടർന്ന് കിഴിവിലം ഗ്രാമ പഞ്ചായത്തിലെ ആശാവർക്കർമാർ, അംഗനവാടി വർക്കർ, ഹരിത കർമ്മ സേന എന്നിവർക്ക് ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള ക്ലാസുകൾ എടുത്തു.