തിരുവനന്തപുരം : യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രഥമ എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ മാർ ബസേലിയസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ഓവറാൾ ചാമ്പ്യൻമാരായി. നാല് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 32 പോയിന്റുമായാണ് ബസേലിയോസ് ചാമ്പ്യൻമാരായത്.
കോതമംഗലം എം.എ. കോളേജ് ഒഫ് എൻജിനിയറിംഗ് (24 പോയിന്റ്) രണ്ടാം സ്ഥാനവും തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് (22) മൂന്നാം സ്ഥാനവും നേടി.