isl-football-blasters
isl football blasters

ഐ.എസ്.എല്ലിൽ ബ്ളാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ബംഗളൂരു എഫ്.സിയെ നേരിടുന്നു.

കൊച്ചി : കഴിഞ്ഞ നാല് കളികളിലും സമനിലയിൽ കുരുങ്ങിയ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് അത് തെറ്റിക്കുമെന്ന് ഉറപ്പിച്ച് സ്വന്തം മണ്ണിൽ കരുത്തരായ ബംഗളൂരു എഫ്.സിയെ നേരിടാൻ ഇറങ്ങുന്നു.

സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തയിൽ ചെന്ന് ഐ.ടി.കെയെ 2-0ത്തിന് കീഴടക്കിയതൊഴിച്ചാൽ ബ്ളാസ്റ്റേഴ്സിന് ഇതുവരെ സമനിലകൾ തന്നെയായിരുന്നു ശരണം.

1-1

മുംബയ് സിറ്റി, ഡൽഹി ഡൈനാമോസ്, പൂനെ സിറ്റി എന്നിവർക്കെതിരെ ഓരോ ഗോളടിച്ച് സമനില

2-2

ജംഷഡ്‌പൂരുമായി രണ്ട് ഗോളടിച്ച് സമനില

രണ്ടാം ഹോംമാച്ച്

ഈ സീസണിൽ കൊച്ചിയിൽ ബ്ളാസ്റ്റേഴ്സിന്റെ രണ്ടാം ഹോംമാച്ചാണിത്. ആദ്യ മത്സരത്തിൽ മുംബയ് സിറ്റിയോട് സമനിലയിൽ പിരിഞ്ഞിരുന്നു.

ഐ.എസ്.എൽ. പോയിന്റ് നില

(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)

നോർത്ത് ഈസ്റ്റ് 5-3-2-0-11

എഫ്.സി. ഗോവ 5-3-1-1-10

ജംഷഡ്പൂർ 6-2-4-0-10

ബംഗളൂരൂ 4-3-1-0-10

മുംബയ് സിറ്റി 6-3-1-2-10

ബ്ളാസ്റ്റേഴ്സ് 5-1-4-0-7

എ.ടി.കെ 6-2-1-3-7

ഡൽഹി 6-0-3-3-3

പൂനെ സിറ്റി 5-0-2-3-2

ചെന്നൈയിൻ 6-0-1-5-1