muhamed

വെഞ്ഞാറമൂട്: ട്രെയിനിൽ നിന്ന് വീണ് മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വെഞ്ഞാറമൂട് പുതൂർ കിഴക്കുംകര വീട്ടിൽ മുഹമ്മദ് റഫീഖാണ്(61) മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30 ന് വള്ളിക്കോട് ചുഴിയമ്പാറയായിരുന്നു അപകടം. പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് വെഞ്ഞാറമൂട് ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ ജൂലിയാ ബീവി. മക്കൾ - ഹൈഫാ റഫീഖ്, ഹൈമാ റഫീഖ്, ഹാറൂൺ റഫീഖ്