editorial-letters-

ഒക്ടോബർ 30ന് 'വായനക്കാർ പറയുന്നു" എന്ന പംക്തിയിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച 'ലൈഫ് സർട്ടിഫിക്കറ്റിന്റെ പേരിൽ കൊള്ള" എന്ന കുറിപ്പിന് ഉണ്ടായ ഫലസിദ്ധി അങ്ങയുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ കത്ത്. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ച നാൾ മുതൽ കേരളകൗമുദി എനിക്കെന്നും ഒരു ഹരമാണ്, ഇപ്പോഴും; എപ്പോഴും. ആ പത്രത്തിൽ ഞാൻ നൽകിയ പരാതി അതിന്റെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ പ്രസിദ്ധീകരിച്ചതിൽ ആദ്യമെ നന്ദി അറിയിക്കട്ടെ. ഭംഗ്യന്തരേണ ആ ദിവസം തന്നെ രാത്രിയിൽ ബാങ്ക് മാനേജർ വിളിച്ച് ഈടാക്കിയ ചാർജ് വീണ്ടും ക്രെഡിറ്റ് ചെയ്തതായി അറിയിച്ചു. അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിൽ പത്രാധിപരുടെ കാലം മുതൽ (ഒരേയൊരു പത്രാധിപർ മാത്രം യശശ്ശരീരനായ സുകുമാരൻ സാർ മാത്രം) നീതിന്യായ വ്യവസ്ഥ ഇവിടെ പുലർന്ന് കാണാൻ ആഗ്രഹിക്കുന്ന കേരളകൗമുദിക്ക് ആശംസകൾ! നന്മയുടെ ഒരായിരം നെന്മണികൾ!!!

കെ. ജയപ്രകാശ്

പി.ടി. ചാക്കോ നഗർ

ഉള്ളൂർ

തിരുവനന്തപുരം