നെയ്യാറ്റിൻകര: കെ.പി.സി.സി.വിചാർ വിഭാഗ് നെയ്യാറ്റിൻകര നഗരസഭാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എസ്.വി.വേണുഗോപൻ ആദര സന്ധ്യ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.
എം.എം.ഹസ്സൻ വേണുഗോപൻനായരെ പൊന്നാട ചാർത്തി ആദരിച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് ഉപഹാരം നൽകി. സംസ്ഥാന സഹകരണ മുൻ ഓംബുഡ്സ്മാൻ അഡ്വ.മോഹൻദാസ്, രചന വേലപ്പൻ നായർ, വെൺപകൽ അവനീന്ദ്രകുമാർ, ഫിലിപ് എം. പ്രസാദ്, നരുവാമൂട് ജോയ് തുടങ്ങിയവർ അദ്ദേഹത്തെ ആദരിച്ചു. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ വിനോദ്സെൻ ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ മണ്ഡലം ചെയർമാൻ ടി.എസ്.ലിവിൻസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിനീത്കൃഷ്ണ സ്വാഗതം പറഞ്ഞു. സംഗീതജ്ഞൻ മുഖർശംഖ് കൃഷ്ണൻ മുഖർശംഖിൽ സംഗീതം ഉതിർത്ത് അദ്ദേഹത്തെ ആദരിച്ചു. ശ്രീയുക്ത കവിതാലാപനം നടത്തി. തുടർന്ന് നടന്ന കഥാ ചർച്ചയിൽ ഡോ. ബെറ്റിമോൾ മാത്യു, അഡ്വ.എം. മണികണ്ഠൻ, കെ.ആർ. രാജൻ, പൂഴിക്കുന്ന് ശ്രീകുമാർ, ഷിബുകുമാർ, ഉണ്ണികൃഷ്ണൻ, ആർ.വി. അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു.