img-201

കുന്നത്തുകാൽ: സമീപവാസിയുടെ ആടുകളെ മോഷ്ടിച്ച കാരോട് അയിര നാട്ടുർക്കോണം ചുരക്കുഴി റോഡരികത്ത് വീട്ടിൽ അജികുമാർ (35) പൊഴിയൂർ പൊലീസിന്റെ പിടിയിലായി. സമീപവാസിയായ കോൺട്രാക്ടർ അയിര സ്വദേശി സതീഷ് കുമാറിന്റെ വീട്ടിൽ നിന്നാണ് ഇയാൾ ആടുകളെ മോഷ്ടിച്ചു കടത്തിയത് .

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ ആളില്ലാത്ത തക്കംനോക്കി തള്ളആടിനെയും 6 മാസം പ്രായമുള്ള രണ്ട് കുഞ്ഞ് ആടുകളെയുമാണ് കടത്തിയത്. പ്രതിയുടെ വീട്ടിനു സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയായിരുന്നു ഇതിനെ . മോഷ്ടിച്ചുകൊണ്ടു പോകുന്ന വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. എസ്.ഐ ബി. പ്രസാദ്, ഉണ്ണികൃഷണൻ, സി.പി.ഒ മാരായ ബിജു, വിനോയി ജസ്റ്റിൻ, എസ്.സി പി ഒ വിജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.