ഇന്റർവ്യൂ
കാറ്റഗറി നമ്പർ 217/2017 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇ.എൻ.ടി. തസ്തികയ്ക്ക് 7, 8, 9 തീയതികളിലും, കാറ്റഗറി നമ്പർ 424/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ അനാട്ടമി തസ്തികയ്ക്ക് 14, 15, 16 തീയതികളിലും, കാറ്റഗറി നമ്പർ 419/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി തസ്തികയ്ക്ക് 14, 15, 16 തീയതികളിലുമായി പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 69/2017 ഫയർ ആൻഡ് റസ്‌ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി) തസ്തികയ്ക്ക് 7, 8, 12, 13, 14 തീയതികളിലും, കാറ്റഗറി നമ്പർ 433/2016 സർവേ ആൻഡ് ലാൻഡ് റിക്കാർഡ്‌സ് വകുപ്പിൽ സൂപ്രണ്ടന്റ് ഒഫ് സർവേ തസ്തികയ്ക്ക് 16, 17 തീയതികളിലും, കാറ്റഗറി നമ്പർ 45/2016 വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തസ്തികയ്ക്ക് 13, 14, 15, 16 തീയതികളിലും, കാറ്റഗറി നമ്പർ 188/2016 എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (തസ്തികമാറ്റം വഴിയുള്ള നിയമനം) തസ്തികയ്ക്ക് 12 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.
എൻഡുറൻസ് ടെസ്റ്റ്
കോഴിക്കോട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 340/2016, 341/2016 പ്രകാരം സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (നേരിട്ടും തസ്തികമാറ്റം വഴിയും) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള എൻഡ്യുറൻസ് ടെസ്റ്റ് 12, 13, 14 തീയതികളിൽ രാവിലെ 6 മണി മുതൽ കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കത്തുള്ള ആയുർവേദ ആശുപത്രിക്ക് സമീപം ഭട്ട് റോഡിൽ നടത്തും.