തിരുവനന്തപുരം: മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ യുണൈറ്റഡ് (എം.സി.പി.ഐ(യു)) നാലാം പാർട്ടികോൺഗ്രസ് 2019 ഫെബ്രുവരി 8,9,10 തീയതികളിൽ തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ (വി.ബി. ചെറിയാൻനഗർ) നടക്കും. തിരുവനന്തപുരം തായ്നാട് ഒാഡിറ്റോറിയത്തിൽ ജില്ലാസെക്രട്ടറി സി. ശ്രീനിവാസദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘരൂപീകരണയോഗം പാർട്ടി ജനറൽ സെക്രട്ടറി കുൽദീപ് സിംഗ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 8 ന് വൈകിട്ട് 5 ന് ഗാന്ധി പാർക്കിൽ സെമിനാർ നടത്തും. ആലുവ വൈ.എം.സി.എയിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം 2018 ഡിസംബർ 8,9 തീയതികളിൽ ജനറൽ സെക്രട്ടറി കുൽദീപ് സിംഗ് ഉദ്ഘാടനം ചെയ്യും. പി.ബി അംഗങ്ങളായ പ്രേംസിംഗ് ഭംഗു, എം.വി. റെഡ്ഡി, ഗോപി കിഷൻ, എൻ. പരമേശ്വരൻ പോറ്റി തുടങ്ങിയവർ പങ്കെടുക്കും.