ടൈംടേബിൾ
വിദൂര വിദ്യാഭ്യാസകേന്ദ്രം നടത്തുന്ന എം.എ/എം.എസ്.സി/എം.കോം പ്രീവിയസ് ആൻഡ് ഫൈനൽ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 22, 2019 ജനുവരി 3 തീയതികളിൽ ആരംഭിക്കും.
ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ (സപ്ലിമെന്ററി), ഏഴാം സെമസ്റ്റർ (റഗുലർ ആൻഡ് സപ്ലിമെന്ററി), പരീക്ഷകൾക്ക് ഓൺലൈനായി പിഴ കൂടാതെ 12 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എസ്.സി. ബയോടെക്‌നോളജി (മൾട്ടിമേജർ) കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 14, 16 തീയതികളിൽ നടത്തും.
രണ്ടാം സെമസ്റ്റർ ബി.എസ് സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (കോർ-ബയോകെമിസ്ട്രി) പരീക്ഷയുടെ പ്രാക്ടിക്കൽ 8, 9 തീയതികളിൽ നടത്തും.
ആറാം സെമസ്റ്റർ ബി.ടെക്. സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് (2008 സ്‌കീം) സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ 12, 15 തീയതികളിൽ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
നാലാം സെമസ്റ്റർ ബി.എസ് സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജിയുടെ കോംപ്ലിമെന്ററി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 13, 16, 17 തീയതികളിൽ നടത്തും.
കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം നവംബർ 2018 ഡിഗ്രി പരീക്ഷകൾ (റഗുലർ - 2018 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2017 അഡ്മിഷൻ, സപ്ലിമെന്ററി - 2013, 2014, 2015 & 2016 അഡ്മിഷൻ) 23 മുതൽ ആരംഭിക്കും.
പരീക്ഷാഫലം
ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2017 അഡ്മിഷൻ - റഗുലർ, 2016 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2013, 2014, 2015 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ മാറ്റി
നവംബർ 8, 9 തീയതികളിൽ എം.എസ്.എം കോളേജ് കായംകുളം, കെ.എസ്.എം.ഡി.ബി കോളേജ് ശാസ്താംകോട്ട എന്നീ കോളേജുകളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് സ്റ്റാറ്റിസ്റ്റിക്‌സ് കോർ പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു.
പി.ടി.എ മീറ്റിംഗ്
യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ മൂന്നാം സെമസ്റ്റർ ബി.ടെക്. (2017 അഡ്മിഷൻ - എല്ലാ ബ്രാഞ്ചുകളും) പി.ടി.എ. മീറ്റിംഗ് 13 ന് രാവിലെ 10 മണിക്ക് കോളേജ് സെമിനാർ ഹാളിൽ നടത്തും.
പരീക്ഷാകേന്ദ്രം
7 ന് ആരംഭിക്കുന്ന ബി.കോം. ആന്വൽ സ്‌കീം പാർട്ട് III സപ്ലിമെന്ററി പരീക്ഷയ്ക്ക് ചെമ്പഴന്തി എസ്. എൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കൊല്ലം ഫാത്തിമാ മാതാ കോളേജ് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ യഥാക്രമം തിരുവനന്തപുരം എം. ജി. കോളേജ്, ഗവ. ആർട്‌സ് കോളേജ്, കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ പരീക്ഷ എഴുതണം. കാസർകോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ലേണർ സപ്പോർട്ട് സെന്ററുകളിലെ വിദ്യാർത്ഥികൾ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ പരീക്ഷ എഴുതണം.
നാലാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (2008, 2013 സ്‌കീം) പരീക്ഷയുടെ ലാബ് പരീക്ഷകൾ 7 മുതൽ ആരംഭിക്കും. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം ഉളളതിനാൽ വിദ്യാർത്ഥികൾ മുൻകൂട്ടി കോളേജുമായി ബന്ധപ്പെടണം.
ക്വിസ് മൽസരങ്ങൾ
ദേശീയ ലൈബ്രറി വാരാഘോഷത്തോടനുബന്ധിച്ച് സർവകലാശാലാ ലൈബ്രറിയിൽ 15 ന് രാവിലെ 11 മണിക്ക് ലൈബ്രറി അംഗങ്ങൾക്കായി വായന-സാഹിത്യം-സംസ്‌കാരം-ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മൽസരം നടത്തുന്നു. പങ്കെടുക്കുന്നതിന് രണ്ട് പേരുളള ടീമായി 14 ന് 1 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
അന്താരാഷ്ട്ര അറബിദിനത്തോടനുബന്ധിച്ച് അറബിക് വിഭാഗം ഡിസംബർ 20 ന് കാര്യവട്ടം ക്യാമ്പസിൽ ദേശീയതല ക്വിസ് മൽസരം നടത്തുന്നു. അറബി ഭാഷ, സാഹിത്യം, ഇന്ത്യയിലെ അറബിയുടെ വികാസം, ഇന്ത്യൻ ഭാഷകൾക്കും നാഗരികതയ്ക്കും സംസ്‌കാരത്തിനും വാണിജ്യത്തിനും അറബിയുടെ സംഭാവന, ഇന്തോ- അറബ് ലിറ്ററേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മത്സരം. പങ്കെടുക്കുന്നതിന് 9747318105 ൽ ബന്ധപ്പെടുക.