മൂന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പിലെയും തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജിലെയും ഡോക്ടർമാരുടെ നേതൃത്വത്തിലാണ് കണ്ണ്, നട്ടെല്ല് എന്നിവയുടെ ആരോഗ്യം സംബന്ധിച്ച പരിശോധനകൾ നടന്നത്.
വിദഗ്ധ ഒപ്ടോമെട്രിസ്റ്റിന്റെ നേതൃത്വത്തിലുള്ള നേത്രപരിശോധന യ്ക്കുശേഷം ആവശ്യമായ ചികിത്സാ നിർദ്ദേശവും ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും തേൻനെല്ലിക്കയും നൽകി.
തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിൻസി, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.കെ.എസ്. പ്രിയ, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.എസ്. ജയൻ, സെക്രട്ടേറിയറ്റ് ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. ജയ എന്നിവരുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യം സംബന്ധിച്ച ചർച്ചയും ക്യാമ്പ് അവലോകനവും നടന്നു.
വാക് ഇൻ ഇന്റർവ്യൂ എട്ടിന്
കാര്യവട്ടം ഗവൺമെന്റ് കോളേജിൽ രണ്ട് ലൈബ്രറി ഇന്റേൺസിന്റെ താത്കാലിക ഒഴിവുണ്ട്. ബി.എൽ.ഐ.എസ് ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ എട്ടിന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം.
സൗജന്യ പരിശീലനം
പട്ടികജാതി വികസനവകുപ്പിനു കീഴിൽ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ എക്സാമനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി നടത്തുന്ന മത്സരപരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. പട്ടികജാതി/ പട്ടിക വർഗക്കാർക്ക് സർക്കാർ ഉത്തരവിന് വധേയമായി സ്റ്റൈപെൻഡ് ലഭിക്കും. ഡിസംബർ മൂന്നിന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താല്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം 28ന് മണ്ണന്തലയിലെ ഗവ. പ്രീ എക്സാമനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷിക്കണം. ഫോറം ഓഫീസിൽ ലഭിക്കും. ഫോൺ 04712543441
കെടെറ്റ്: ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു
ഒക്ടോബർ 20, 21, 28 തിയതികളിൽ നടന്ന കെ.ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ ഉത്തരസൂചികകൾ പരീക്ഷാഭവന്റെ വെബ്സൈറ്റിലും www.ktet.