തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഗവർണർ പി.സദാശിവവുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഗവർണർക്ക് സംഘം നിവേദനം നൽകി. ഒ.രാജഗോപാൽ എം.എൽ.എ, ഡോ.പി.പി.വാവ, എസ്.സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. എല്ലാ സഹായവും ഉറപ്പുനൽകിയ ഗവർണർ, മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി നിവേദനം കൈമാറുമെന്ന് സംഘത്തെ അറിയിച്ചു.