vaikkom

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനം ഊർജിതപ്പെടുത്താൻ 1927ൽ ടി.കെ. മാധവൻ രൂപം നൽകിയ സമത്വ തത്വവാദ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷേത്ര പ്രവേശന വിളംബര ദിനത്തിന്റെ സ്മരണ പുതുക്കി സംസ്ഥാനത്തൊട്ടാകെ ക്ഷേത്ര പ്രവേശനദിന വാരാചരണം സംഘടിപ്പിക്കുന്നു. വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കാൻ അറസ്റ്റ് വരിച്ചതടക്കം ഒട്ടേറെ പ്രതിസന്ധി മറികടന്ന് അവർണർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ ടി.കെ.മാധവനും സംഘവും അവകാശം നേടിക്കൊടുത്തതിന്റെ ഓർമ്മ പുതുക്കലായാണിതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാത്താസമ്മേളനത്തിൽ പറഞ്ഞു. .

ഈ മാസം 11 മുതൽ 18 വരെയാണ് വാരാചരണം. 11ന് വൈക്കത്ത് നടക്കുന്ന സ്മൃതി സമ്മേളനം കെ.പി.സി.സി.മുൻ പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.12ന് വൈക്കത്ത് ടി.കെ.മാധവൻ സ്മാരക പ്രതിമയിൽ പുഷ്പാർച്ചന നടത്തും.13ന് ചെറായി സഹോദര ഭവനത്തിൽ അവകാശ സമ്മേളനം .14ന് കാസർകോട് പെരിയയിൽ സമര സമ്മേളനം സംഘടിപ്പിക്കും.15ന് നെയ്യാറ്റിൻകരയിൽ നടക്കുന്ന രക്തസാക്ഷി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, 16ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനം കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും 17ന് ആറ്റിങ്ങലിൽ നടക്കുന്ന സാമൂഹ്യ നവോത്ഥാന സമ്മേളനം കെ.മുരളീധരൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.18ന് കായംകുളത്ത് ആലുമൂട്ടിൽ ടി.കെ. മാധവൻ സ്മരണസമ്മേളനം നടക്കും.

ട്രസ്റ്റിന്റെ പ്രതിനിധികളായ ബി.എസ്. ബാലചന്ദ്രൻ,​ഡി.സുദർശനൻ,​ വി.എസ്.അജിത് കുമാർ,​ ബി.എൽ. കൃഷ്ണപ്രസാദ്,​ സുരേഷ് ചന്ദ്ര കുമാർ,​ ടി.ശരത്ചന്ദ്ര പ്രസാദ്,​ ജി.സുബോധൻ,​ അനിൽ കുമാർ,​ എം. നിർമ്മലാനന്ദൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.