തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) ചെറുകിട വ്യവസായ മേഖലയിലെയും വ്യവസായങ്ങൾക്കുള്ള പലിശ നിരക്കുകൾ വീണ്ടും കുറച്ചു. 95 ശതമാനം ബേസ്റേറ്റു മുതൽ ഏഴ് ബാൻഡുകളായിരുന്ന പലിശ നിരക്കുകൾ അഞ്ചു ബാൻഡായി ചുരുങ്ങും. കൂടാതെ സേവന മേഖലയിലെയും ഉത്പാദന മേഖലയിലെയും സംരംഭകരുടെ നിരക്കുകൾ ഏകീകരിച്ച് 9.5 ശതമാനം ആകും. ഇത് പ്രകാരം സേവന മേഖലയിലെ സംരംഭകർക്കും ഇനിമുതൽ 9.5 ശതമാനം നിരക്കിൽ വായ്പ ലഭിക്കും. 75 ശതമാനത്തിനുമുകളിൽ റേറ്റിംഗ് ഉള്ള സംരംഭകർക്ക് 9.5 ശതമാനവും 65 ശതമാനം മുതൽ 75 ശതമാനംവരെ റേഡിംഗ് ഉള്ള സംരംഭകർക്ക് പത്തുശതമാനം നിരക്കിലും വായ്പകൾ ലഭിക്കും. ബാൻഡുകൾ കുറച്ചതിനാലാം സർവീസ് മേഖലയിലെ നിരക്കുകൾ കുറച്ചതിനാലും സംരംഭകർക്ക് ഒരുശതമാനം പലിശ കുറയുവാൻ കാരണമാകും.