കിളിമാനൂർ: ഗ്രാമപഞ്ചായത്തിന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ വാർഷിക പദ്ധതി(2019--2020) രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാളിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ. ബിന്ദു സ്വാഗതം പറഞ്ഞു. കിളിമാനൂർ പഞ്ചായത്തിന്റെ സമഗ്രവികസനം മുന്നിൽ കണ്ട് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, കുടിവെള്ളം, വൈദ്യുതി, ശുചിത്വം, ഗതാഗതസൗകര്യം എന്നീ മേഖലകൾക്ക് പ്രാധാന്യം കൊടുത്താണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ്, ചെയർപേഴ്സൺമാരായ എസ്. ലിസി, എസ്.എസ്. സിനി, ബ്ലോക്ക് മെമ്പർ മാലതിയമ്മ, ജനപ്രതിനിധികളായ ബിന്ദു വേണുഗോപാൽ, ഷാജുമോൾ, രവി, ലുപിത, അനിത, ലില്ലിക്കുട്ടി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജയചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ മാലതിപ്രഭാകരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അജയകുമാർ നന്ദി രേഖപ്പെടുത്തി.