ആറ്റിങ്ങൽ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ 28 മണിക്കൂർ അഖണ്ഡനാമജപയജ്ഞം നടന്നു. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി അഴൂർ ജയൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ തോട്ടക്കാട് ശശി, മണ്ഡലം പ്രസിഡന്റ് മണമ്പൂർ ദിലീപ് ,ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സാബു, ഒറ്റൂർ മോഹൻദാസ്, അജിത്ത് പ്രസാദ്, രാജേഷ് മാധവൻ. ശിവൻപിള്ള, സന്തോഷ് എന്നിവർ സംസാരിച്ചു.