house
house

തിരുവനന്തപുരം:വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാറിൽ ഭവനരഹിതർക്ക് 60 വീടുകൾ നിർമിച്ചു നൽകാൻ തീരുമാനിച്ചതായി അമേരിക്കൻ മലയാളി അസോസിയേഷൻ (ഫൊക്കാന) നാഷണൽ പ്രസിഡന്റ് മാധവൻ ബി.നായർ പറഞ്ഞു.

അമേരിക്കൻ മലയാളി അസോസിയേഷന്റെ കേരള കൺവെൻഷൻ 2019 ജനുവരി 29, 30 തീയതികളിൽ മാസ്‌കറ്റ് ഹോട്ടലിൽ നടത്തും. ഇന്ത്യയിലും അമേരിക്കയിലും നഴ്സിംഗ് മേഖലയിൽ മികച്ച സേവനം കാഴ്ചവച്ച മലയാളി നഴ്സിന് 'ഫൊക്കാന നൈറ്റിംഗേൽ' പുരസ്‌കാരം ഏർപ്പെടുത്തി. 'ഭാഷയ്ക്കൊരു ഡോളർ' പുരസ്‌കാരവും കൺവെൻഷനിൽ നൽകും.
സംസ്ഥാന സർക്കാരും ടെക്‌നോപാർക്കുമായി ചേർന്ന് ഫൊക്കാന ആഞ്ചൽ കണകട് എന്ന പേരിൽ സംരംഭക പദ്ധതിക്കു രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.