shaji

കഴക്കൂട്ടം: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് തിരിച്ചു നൽകി കാട്ടായിക്കോണം സ്വദേശിയായ ഷാജി മാതൃകയായി. ഇന്നലെ രാവിലെ ആറിനാണ് കാട്ടായിക്കോണം ജഗ്ഷനടുത്ത് നിന്ന് പ്ലാസ്​റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന പഴ്സ് ഷാജിക്ക് ലഭിച്ചത്. പഴ്സ്, കൂളിംഗ് ഗ്ലാസ്, മൊബൈൽ ചാർജർ, 4000 രൂപ,​ കുറച്ച് ദുബായ് ദിർഹം, ദുബായ് ലൈസൻസ്, ഹെൽത്ത് കാർഡ്, ബാങ്ക് കാർഡ്, വിസ എന്നിവ കവറിലുണ്ടായിരുന്നു. തുടർന്ന് ഉടമയെ കണ്ടെത്തുന്നതിനായി ഷാജി ഇത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചു. ഇത് കണ്ടാണ് അഞ്ചൽ സ്വദേശി കിരൺ ബേബി ഷാജിയെ വിളിച്ചത്.

എന്നാൽ കിരൺ ബേബി ദുബായ്‌ക്ക് പോകാൻ എയർപ്പോർട്ടിൽ ആയിരുന്നു. ഇതേത്തുടർന്ന് ഇയാളുടെ സഹോദരൻ അജേഷ് ബേബി ഷാജിയുമായി ബന്ധപ്പെട്ടു. പിന്നീട് കാട്ടായികോണം സി.പി.എം ലോക്കൽ കമ്മി​റ്റി ഒാഫീസിൽ വന്ന് ഷാജിയിൽ നിന്ന് പഴ്സും മ​റ്റു സാധനങ്ങളും വാങ്ങി. കാട്ടായികോണം ബ്ലാഞ്ച് കമ്മി​റ്റി അംഗമാണ് ഷാജി. പഴ്സ് കളഞ്ഞു പോയതായി കാണിച്ച് ഉടമ വെഞ്ഞാറമൂട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.