ghg

വെഞ്ഞാറമൂട്: ശബരിമല അയ്യപ്പവിഗ്രഹ സങ്കൽപം നൈഷ്ഠിക ബ്രഹ്മചാരിയുടേതാണെന്നന്നും, അത് ദർശിക്കണമെങ്കിൽ അയ്യപ്പൻ നിലകൊള്ളുന്ന അദ്ധ്യാത്മിക തലത്തിലേക്ക് ഉയരണമെന്നും അതിന് കഴിയാത്തവർക്ക് ദർശനം അസാദ്ധ്യമെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.ശബരിമലയെ തകർക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗം വെഞ്ഞാറമൂട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് അഡ്വ. വെഞ്ഞാറമൂട് സുധീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സി എക്സിക്യൂട്ടീവ് അംഗം ഇ. ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്, ഡി.സി.സി ജനറൽ സെക്രട്ടറി ഡി. സനൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ , ആർ. അപ്പുക്കുട്ടൻപിള്ള, മഹേഷ് ചേരിയിൽ, എം.എസ്. ഷാജി, തുടങ്ങിയവർ പങ്കെടുത്തു.