dyfi

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. 14-ാം സംസ്ഥാന സമ്മേളനം ഈ മാസം 11 മുതൽ 14 വരെ കോഴിക്കോട്ട് നടക്കും. 12ന് രാവിലെ കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പി. സായിനാഥ് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന പ്രതിനിധികളെ കൂടാതെ ആദിവാസി, ട്രാൻസ്ജെൻഡർ, ആംഗ്ലോ ഇന്ത്യൻ തുടങ്ങിയ മേഖലകളിൽ നിന്നായി 623 പേർ സമ്മേളനത്തിൽ പങ്കെടുക്കും. 14ന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ 10ന് രാവിലെ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ പി. ബിജുവാണ് ജാഥാ ക്യാപ്ടൻ. ജാഥ 11ന് കോഴിക്കോട്ട് സമാപിക്കും.