crime

നെടുമങ്ങാട് : അഴിക്കോട് ജംഗ്‌ഷനിൽ കഴിഞ്ഞദിവസം രാത്രി മൂന്നംഗ സംഘം റേഷൻകട ആക്രമിച്ചു. വടിവാളും കൈക്കോടാലിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം കടയുടമ നജീബ് ഖാനെ മർദ്ദിക്കുകയും കമ്പ്യൂട്ടർ അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ മഞ്ച നാരകത്തിൻ പൊയ്ക പുത്തൻവീട്ടിൽ ലല്ലു എന്ന അംജത്ത്, ആഷിർ എന്നിവരെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനി ശ്യാ മുഹമ്മദ് നിരീക്ഷണത്തിലാണ്. എസ്.എച്ച്.ഒ വി.എസ്.നിധീഷ്,എസ്.ഐ അരുൺ കുമാർ, എസ്.സി.പി.ഒ ഷംനാദ്, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കീഴടക്കിയത്. കഞ്ചാവ് വില്പനയ്ക്കെതിരെ പ്രതികരിക്കുന്നവരെ സംഘം ചേർന്ന് മർദ്ദിക്കുന്നത് തുടർക്കഥയാവുകയാണെന്ന് അഴിക്കോട് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. വളവെട്ടി ആലമുക്കിൽ നിർദ്ധന കുടുംബാംഗത്തെ വീട് കയറി ആക്രമിച്ചതിനു പിന്നാലെയാണ് റേഷൻകട ആക്രമണം. അക്രമി സംഘങ്ങളെ അമർച്ച ചെയ്ത് വ്യാപാരികളുടെയും സ്ഥലവാസികളുടെയും ആശങ്ക അകറ്റണമെന്ന് അസോസിയേഷൻ പൊലീസിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.