papcode

നേമം : മദ്യലഹരിയിൽ കാൽ വഴുതി കനാലിൽ വീണ 41കാരനെ അഗ്നിശമനരക്ഷാസേന രക്ഷപ്പെടുത്തി. പാപ്പനംകോട് പ്രവർത്തിക്കുന്ന ബാറിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. 25 അടിയോളം താഴ്ചയുള്ള കനാലിലാണ് വീണത്. വെള്ളം ഇല്ലാതിരുന്ന കനാലിലെ കാടുപിടിച്ച വള്ളിപടർപ്പിൽ നിന്നു കരകയറാൻ കഴിയാതിരുന്നതോടെ, നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷപ്പെടുത്താനാവാതെ വന്നതോടെ അഗ്നിശമനസേനയെ വിളിക്കുകയായിരുന്നു. ചെങ്കൽ ചൂളയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അശോക് കുമാറിന്റെ നേതൃത്വത്തിൽ കയർ കെട്ടി വലിച്ചാണ് ഇയാളെ കരയ്‌ക്കെത്തിച്ചത്. മലയിൻകീഴ് മേപ്പുക്കട സ്വദേശിയായ ഇയാൾക്ക് പരിക്കുകളില്ല.