citu

ചിറയിൻകീഴ്: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ ഏരിയാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കെ.സി.ഇ.യു ഏരിയാ പ്രസിഡന്റ് ആർ. രവീന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ എസ്. രാജശേഖരന് യാത്രഅയപ്പും ഉപഹാര സമർപ്പണവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ആർ. രാമു നിർവഹിച്ചു. കെ.സി.ഇ.യു ജില്ലാ സെക്രട്ടറി ബി. രവീന്ദ്രൻനായർ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി വി. രാജീവ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
കെ.സി.ഇ.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. ബിജു, എസ്. രാജശേഖരൻ, പി.എസ്. ജയചന്ദ്രൻ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ലെനിൻ, കെ.സി.ഇ.യു ജില്ലാ ജോയിന്റ‌് സെക്രട്ടറി വി. വിജയകുമാർ, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ‌് എം.വി. കനകദാസ്, സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ പി. മുരളി, സി. രവീന്ദ്രൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ‌് എസ്. ഡീന, ജി. ചന്ദ്രശേഖരൻ നായർ, ജി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ആർ. സുഭാഷ് സ്വാഗതവും ജി. വിജയകുമാർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ആർ. രവീന്ദ്രൻനായർ (പ്രസിഡന്റ‌്), ബിന്ദു മുട്ടപ്പലം, എം. മനേഷ് (വൈസ് പ്രസിഡന്റ‌‌ുമാർ), വി. രാജീവ് (സെക്രട്ടറി), പി.വി. സുനിൽകുമാർ, ജി. വിജയകുമാർ (ജോയിന്റ‌് സെക്രട്ടറിമാർ), എസ്. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.