vimal

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 2018ലെ ഐ.എം.എ നമ്മുടെ ആരോഗ്യം മാദ്ധ്യമ അവാർഡിന് കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാർ അ‌ർഹനായി.

'അവയവദാനത്തിന് എന്ത് സംഭവിക്കുന്നു ' എന്ന തലക്കെട്ടിൽ 2018 ഫെബ്രുവരി 7 മുതൽ 12 വരെ കേരളകൗമുദി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച പരമ്പരയ്‌ക്കാണ് അവാർഡ്. അര ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്ന അവാർഡ്. ഈ മാസം 11ന് കൊല്ലം ലാലാസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഐ.എം.എ.സംസ്ഥാന കൺവെൻഷനിൽ സമ്മാനിക്കും

കൊല്ലം തട്ടാമല ആലുംകട പുത്തൻവീട്ടിൽ പരേതനായ കെ. ചന്ദ്രശേഖരന്റെയും ഗോമതിയുടെയും മകനാണ് വിമൽകുമാർ. 1992 മുതൽ കേരള കൗമുദി എഡിറ്റോറിയൽ ബോർഡംഗം. മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള കിഷോർ സ്‌മാരക അവാർഡ്, പുത്തൂർ മിനിമോൾ ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൊല്ലം ഇരവിപുരം കൃഷി അസിസ്‌റ്റന്റ് ഡയറക്ടർ എസ്. അംബികയാണ് ഭാര്യ. വിദ്യാർത്ഥികളായ അഖിൽ , അഭിജിത് എന്നിവർ മക്കൾ.