calicut-uni

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും ചുമതലകൾ നിർവഹിക്കാനായി രൂപീകരിച്ച താൽക്കാലിക സമിതിയുടെ കാലാവധി ആറ് മാസത്തേക്കു കൂടി നീട്ടുന്ന ഭേദഗതി ഓർഡിനൻസിന് ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
12 മാസമായിരുന്ന കാലാവധി 18 മാസത്തേക്കാണ് ദീർഘിപ്പിക്കുന്നത്. ഇപ്പോഴത്തെ സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഭരണസ്തംഭനം ഒഴിവാക്കാനായി കാലാവധി നീട്ടുന്നത്. ആറ് മാസത്തിനുള്ളിൽ സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും. സെനറ്റ് തിരഞ്ഞെടുപ്പ് നടപടികളാരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായ ശേഷമാകും സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്.