നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിൽ 2018-19 വാർഷിക പദ്ധതിയിൽപ്പെടുത്തി 41 റോഡുകളുടെ നിർമ്മാണ - പുനരുദ്ധാരണ പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു. നാഗച്ചേരി പനയഞ്ചേരി ഏണിയോട്ടുകോണം റോഡ് കോൺക്രീറ്റ് - 6 ലക്ഷം, പാങ്കോട് മെത്തോട് റോഡ് ഓടയും ചപ്പാത്ത് നിർമ്മാണവും - 7.5 ലക്ഷം, കൂപ്പ് അമ്പാടി നഗർ റോഡ് കോൺക്രീറ്റും ഓട നിർമ്മാണവും - 6 ലക്ഷം രൂപ, വെള്ളംകെട്ട്പാറ ഹൈസ്കൂൾ റോഡ് സൈഡ് വാൾ നിർമ്മാണം രണ്ടാംഘട്ടം -5.5 ലക്ഷം, മണ്ണയിൽ അയിര റോഡ് കോൺക്രീറ്റ് - 2.75 ലക്ഷം, ട്രാൻസ്ഫോർമർ പൊറ്റയിൽ റോഡ് കോൺക്രീറ്റ് - 1.75 ലക്ഷം, മൂഴി ചേല കൈത്തോട് സൈഡ് വാൾ നിർമ്മാണം - 75 ലക്ഷം, മേലേ കല്ലിയോട് പറയങ്കാവ് റോഡ് ഓട നിർമ്മാണം - 75 ലക്ഷം, മേലേ കല്ലിയോട് ആനായിക്കോണം മുണ്ടൂർക്കോണം തടം കോൺക്രീറ്റ് - 6 ലക്ഷം, മഠത്തുവിളാകം നടപ്പാത കോൺക്രീറ്റ് - 1 ലക്ഷം, തത്തൻകോട് കുഴിവിള കല്ലടക്കുന്ന് റോഡ് കോൺക്രീറ്റ് സൈഡ് വാൾനിർമ്മാണം - 7ലക്ഷം, വേങ്കവിള പശുവിളക്കോണം റോഡ് റീടാറിംഗ് - 7.5 ലക്ഷം, തുറുവേലി കുളപ്പള്ളി റോഡ് കോൺക്രീറ്റ് - 6 ലക്ഷം, നാഗച്ചേരി ഏണിയോട്ടുകോണം റോഡ് സൈഡ് വാളും ഓടയും- 5 ലക്ഷം, കല്ലിയോട് നരിക്കല്ല് റോഡ് റീടാറിംഗ് - 4 ലക്ഷം, കരിങ്കട മൈലമൂട് ടോൾ ജംഗ്ഷൻ റോഡ് റീടാറിംഗ് - 7.5 ലക്ഷം, കൊല്ല കുളപ്പള്ളി റോഡ് സൈഡ് വാൾ നിർമ്മാണം - 3.5 ലക്ഷം, മാങ്കോട്ടുകോണം റോഡ് റീ ടാറിംഗ് - 6 ലക്ഷം, ആനാട് ചന്ദ്രമംഗലം റോഡ് കോൺക്രീറ്റിംഗും സൈഡ് വാൾ നിർമ്മാണവും - 11 ലക്ഷം, ശാസ്താംപാറ കൂപ്പ് കാൽവരി ചർച്ച് റോഡ് റീ ടാറിംഗ്- 7.5ല ക്ഷം, ചെറുവേലി കാവുവിള – വലിയവിള തടം കോൺക്രീറ്റ് - 6 ലക്ഷം, പണ്ടാരക്കോണം അംഗൻവാടി റോഡ് സൈഡ് വാൾ രണ്ടാംഘട്ടം- 2.5 ലക്ഷം, ടോൾ ജംഗ്ഷൻ ചെറുവേലി പാണയം റോഡിൽ കലുങ്ക് പുനരുദ്ധാരണവും സൈഡ് വാൾ നിർമ്മാണവും- 7.5 ലക്ഷം, കൊച്ചാട്ടുകാൽ അംഗൻവാടി നിർമ്മാണം- 8.5 ലക്ഷം, കുന്നത്തുകോണം തടം കോൺക്രീറ്റിംഗ്- 1.5 ലക്ഷം, താഴെ പച്ചവീട് തടം കോൺക്രീറ്റിംഗ്- 4.5 ലക്ഷം, നെട്ടറക്കോണം റോഡ് ഓട നിർമ്മാണം രണ്ടാംഘട്ടം- 75000 രൂപ, പ്ലാവറ ചിറയിൻകോണം റോഡ് സൈഡ് വാൾ ക്രോസ് ഡ്രൈൻ നിർമ്മാണം – 900000 രൂപ, ചന്ദ്രമംഗലം പുലിയാലി റോഡ് സൈഡ് വാളും ഓട നിർമ്മാണവും – 7.5 ലക്ഷം, മഠത്തിച്ചിറ കുളവിയോട് റോഡ് കോൺക്രീറ്റിംഗ് – 6 ലക്ഷം, പുല്ലേക്കോണം കോളയ്ക്കോട് റോഡ് സംരക്ഷണ ഭിത്തി – 8.73 ലക്ഷം, ചാലച്ചേരി റോഡ് കോൺക്രീറ്റിംഗ് 2.5 ലക്ഷം, ആലംകോട് കീഴതിൽനട റോഡ് കോൺക്രീറ്റിംഗ് – 6 ലക്ഷം, പറയൻകാവ് കൂവക്കാട് റോഡ് കോൺക്രീറ്റിംഗ് – 3.5 ലക്ഷം, കുന്നിൽ വാലിക്കോണം അയണിമൂട് റോഡ് കോൺക്രീറ്റിംഗ് – 6 ലക്ഷം, കുപ്പക്കോണം പ്ലാങ്ങര ഉണ്ടപ്പാറ കലുങ്ക് പുനരുദ്ധാരണം സൈഡ് വാൾ നിർമ്മാണം – 7.5 ലക്ഷം, കുണ്ടേറ്റുകോണം പാറോട്ടുകോണം പള്ളിമുക്ക് റോഡ് റീടാറിംഗ് – 7.5 ലക്ഷം, പുത്തൻ കെട്ടിടം മരുതുംകോണം റോഡ് കോൺക്രീറ്റിംഗ് – 4.5 ലക്ഷം, പത്രംകോട് റോഡ് മെറ്റലിംഗ് രണ്ടാം ഘട്ടവും ടാറിംഗും 2.5 ലക്ഷം, പന്നിയോട്ടുകോണം ചാരുംമൂട് റോഡ് കോൺക്രീറ്റ് – 6ലക്ഷം, കോലിയക്കോട് പന്നിയോട്ടുകോണം കലുങ്ക് പുനരുദ്ധാരണം – 5 ലക്ഷം, മാങ്കുഴി ആറാംപള്ളി നീറ്റാണി റോഡ് കലുങ്ക് പുനരുദ്ധാരണവും സൈഡ് വാൾ നിർമ്മാണവും – 7.5 ലക്ഷം രൂപ എന്നിവയാണ് പദ്ധതികൾ.