kerala-uni
kerala uni

ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് (ഗ്രൂപ്പ് 2 (ബി) ബി.ബി.എ 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.

കെ മാറ്റ് പരീക്ഷ

കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുളളകോളേജുകളിലേക്കും എം.ബി.എ. പ്രവേശനത്തിന് അർഹതനേടുന്നതിനുളള പ്രവേശന പരീക്ഷയായ കെ മാറ്റ്‌കേരള, 2019 ഫെബ്രുവരി 17 ന് നടത്തും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ജനുവരി 31. ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാഫീസ്. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471-2335133, 8547255133 .

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്‌സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 19, 21, 22, 24 തീയതികളിൽ സെന്റ് മൈക്കിൾസ്‌കോളേജ്‌ചേർത്തലയിൽ നടത്തും.


പരീക്ഷാഫീസ്

അഞ്ചാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രിപ്രോഗ്രാം സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം ഡിഗ്രി പരീക്ഷകൾക്ക് (റഗുലർ - 2016 അഡ്മിഷൻ, സപ്ലിമെന്ററി - 2013, 2014 & 2015 അഡ്മിഷൻ) പിഴ കൂടാതെ 13 വരെയും 50 രൂപ പിഴയോടെ 16 വരെയും 125 രൂപ പിഴയോടെ 21 വരെയും ഓൺലൈനായി അപേക്ഷിക്കാം.


ഒന്നും, മൂന്നും സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് സപ്ലിമെന്ററി പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴ കൂടാതെ 14 വരെയും 50 രൂപ പിഴയോടെ 16 വരെയും 125 രൂപ പിഴയോടെ 19 വരെയും ഓൺലൈനായി അപേക്ഷിക്കാം.


ക്വിസ് മൽസരം

ദേശീയ ലൈബ്രറി വാരാഘോഷത്തോടനുബന്ധിച്ച് സർവകലാശാലാ ലൈബ്രറിയിൽ 15 ന് രാവിലെ 11 മണിക്ക് ലൈബ്രറി അംഗങ്ങൾക്കായി വായന-സാഹിത്യം-സംസ്‌കാരം-ആനുകാലികം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രണ്ട്‌പേരുളള ടീമായി 14 ന് 1 മണിക്ക് മുൻപായിപേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 - 2308844, 9995702805.