പാറശാല: അയ്യങ്കാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്രയുടെ 125-ാമത് വാർഷികത്തിന്റെ ഭാഗമായി പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന സാംസ്കാരിക സമ്മേളനം ഡോ. ശശി തരൂർ എം.പി ഉദ്‌ഘാടനം ചെയ്തു. കെ.പി.എം.എസിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ദേവരാജ് പാറശാല മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ കൊറ്റാമം ഉണ്ണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് കൊല്ലയിൽ അജിത്, പാറശാല ടൗൺ വാർഡ് മെമ്പർ പി.നീല, നാടക സീരിയൽ സിനിമാനടൻ പാറശാല വിജയൻ, ജനറൽ കൺവീനർ ഷൈൻ നമ്പാട്, യൂണിയൻ ഖജാൻജി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്ക് മുന്നോടിയായി ഇടിച്ചക്കപ്ലാമൂട് ജംഗ്‌ഷനിൽ നിന്നു പാറശാലയിലേക്ക് വില്ലുവണ്ടിയുമായുള്ള സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.