paddy

തിരുവനന്തപുരം : സപ്ളൈകോയും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 2018 ഒന്നാംവിള നെല്ലുസംഭരണത്തിന്റെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ 10ന് അവസാനിക്കും. കർഷകർ www.supplycopaddy.in ൽ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. രജിസ്ട്രേഷൻ പൂർത്തിയാക്കിയ കർഷകർ അപേക്ഷഫാറത്തിന്റെ പ്രിന്റ് മറ്റ് അനുബന്ധരേഖകൾ സഹിതം കൃഷി ഭവനിൽ സമർപ്പിക്കണം. കിലോഗ്രാമിന് 25 രൂപ 30 പൈസ നിരക്കിലാണ് ഈ സീസണിൽ സർക്കാർ നെല്ല് സംഭരിക്കുന്നത്. കൊയ്തുകഴിഞ്ഞ നെല്ല് കർഷകർ പതിര് നീക്കം ചെയ്ത് വൃത്തിയാക്കി ഉണക്കി 17 ശതമാനത്തിൽ താഴെ ഈർപ്പം ഉറപ്പാക്കി സൂക്ഷിക്കുകയും സംഭരണത്തിന് നെല്ല് തയ്യാറാണെന്ന വിവരം സപ്ളൈകോ ഓഫീസിൽ അറിയിക്കുകയും ചെയ്യണം. കാലതാമസം കൂടാതെ നെല്ലിന്റെ വില ലഭ്യമാക്കുന്നതിന് പി.ആർ.എസ് വായ്പാ പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്താം. വായ്പയുടെ പലിശ സർക്കാർ നൽകുന്നതിനാൽ കർഷകർക്ക് ബാധ്യത ഉണ്ടാകില്ല എന്നും പി.ആർ.എസ് ലഭ്യമായാലുടൻ ബാങ്കിനെ സമീപിക്കാമെന്നും പാഡി മാർക്കറ്റിംഗ് ഒാഫീസർ മിനി. സി.എൽ അറിയിച്ചു. ഫോൺ : 9446569901.