cricket-one-over-43-runs
cricket one over 43 runs

ഹാമിൽട്ടൺ : ലിസ്റ്റ് എ ക്രിക്കറ്റ് മത്സരത്തിൽ ഒരോവറിൽ പിറന്ന ഏറ്റവും കൂടുതൽ റൺസിന്റെ റെക്കാഡ് ന്യൂസിലാൻഡ് ആഭ്യന്തര ടീമായ നോർത്തേൺ ഡിസ്ട്രിക്ടിന്റെ ജോകാർട്ടറും ബ്രെറ്റ് ഹാംപ്ടണും സ്വന്തമാക്കി. ഫോർഡ് ട്രോഫി ടൂർണമെന്റിൽ സെൻട്രൽ ഡിസ്ട്രിക്സിന്റെ മീഡിയം പേസർ വില്യം ലൂഡിക്ക എറിഞ്ഞ ഒാവറിൽ ഇരുവരും ചേർന്ന് തടിച്ചുകൂട്ടിയത്. 43 റൺസാണ് രണ്ട് നോബാളുകൾ ഉൾപ്പെടെയാണ് ലൂഡിക്ക് ഇത്രയധികം റൺസ് വഴങ്ങിയത്. ആറ് സിക്സുകളും ഒരു ഫോറും ഒരു സിംഗിളും രണ്ട് എക്ട്രാസുമടക്കമാണ് 43 റൺസ് നേട്ടത്തിന് വഴിയൊരുക്കിയത്.

4, 6 (നോ), 6 (നോ), 6, 1, 6, 6, 6

. മത്സരത്തിൽ ലൂഡിക്ക് എറിഞ്ഞ 46-ാമത്തെ ഒാവറിലാണ് ചരിത്രം പിറന്നത്.

. ആദ്യപന്ത് നേരിട്ട ഹാംപ്ടൺ ബൗണ്ടറി പറത്തി. അടുത്ത രണ്ട് പന്തുകളും നോബാളായിരുന്നു. ഇത് സിക്സിന് പറന്നു.

. രണ്ടാമത്തെ ലീഗൽ ഡെലിവറിയും സിക്സായി മൂന്നാംപന്തിൽ സിംഗിൾ.

.മൂന്ന് പന്തുകളിൽനിന്ന് ഹാംപ്ടൺ നേടിയത് 23 റൺസാണ്.

സ്ട്രൈക്ക് മാറിയെത്തിയ ജോ കാർട്ടർ അടുത്ത മൂന്ന് പന്തും തുടർച്ചയായി സിക്സിന് പറത്തി. ഇതോടെ ഒരോവറിൽ 43 റൺസും വഴങ്ങി ലൂഡിക്ക് തല താഴ്ത്തി മടങ്ങി

ആദ്യ ഒൻപത് ഒാവറുകളിൽ 42 റൺസ് മാത്രം വഴങ്ങിയിരുന്ന ലൂഡിക്ക് സ്‌‌‌പെൽഫിനിഷ് ചെയ്തത് 85 റൺസ് വിട്ടുകൊടുത്തത്.

. 2013 ൽ ഢാക്കാ പ്രിമിയർ ലീഗിൽ 39 റൺസ് വിട്ടുകൊടുത്ത അലാദിൻ ബാബുവിന്റെ റെക്കാഡാണ് ഇന്നലെ ലൂഡിക്ക് ഏറ്റുവാങ്ങിയത്.

സിംബാബ്‌വെ ക്യാപ്ടൻ എൽട്ടൺ ചിഗും ബുരയാ് അന്ന് 39 റൺസും അടിച്ചുകൂട്ടിയിരുന്നത്.