മഡ്ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഒന്നാംസ്ഥാനത്തെത്തുക എന്ന ലക്ഷ്യവുമായി കരുത്തൻമാരായ എഫ്.സി ഗോവ ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടാനിറങ്ങുന്നു. ഗോവയുടെ ഹോംഗ്രൗണ്ടായ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് ഇന്നത്തെ മത്സരം.
ഒരു ദിവസത്തെ ദീപാവലി അവധിക്കുശേഷം ലീഗ് പുനരാരംഭിക്കുമ്പോൾ മത്സരങ്ങൾക്ക് ഉശിര് കൂടും. സീസണിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോവ. അഞ്ചു കളികളിൽ ന്ന്ന 13 പോയിന്റുള്ള ബംഗ്ളുരു എഫ്.സിയാണ് ഒന്നാമത്. ജംഷഡ്പൂർ എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ 11 പോയിന്റ് വീതം നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ജംഷഡ്പൂർ എഫ്.സി ഏഴു മത്സരങ്ങൾ പൂർത്തിയാക്കി. നോർത്ത് ഈസ്റ്റ് അഞ്ചും.
ഇന്ന് ഗോവ ജയിച്ചാൽ
. പോയിന്റ് പട്ടികയിൽ ബംഗ്ളുരുവിനെ മറികടന്ന് ഒന്നാമതെത്തും.
. ഇന്ന് ജയിച്ചാൽ ഗോവയ്ക്കും ബംഗ്ളുരിനും 13 പോയിന്റാകും.
. എന്നാൽ ഗോൾ മാർജിനിൽ ബംഗ്ളുരുവിനെ മറികടക്കാൻ ഗോവയ്ക്ക് കഴിയും.
. ബംഗ്ളുരു ഇതുവരെ അടിച്ചത് 10 ഗോൾ, വഴങ്ങിയത് നാലും. ഗോൾ മാർജ്രൻ -6.
. ഗോവ 15 ഗോളുകൾ നേടിക്കഴിഞ്ഞു. പക്ഷേ ഒൻപതെണ്ണം വഴങ്ങി. ഗോൾ മാർജിൻ 6.
ഡൽഹിയുടെ എട്ടാം മത്സരമാണിന്ന്. ഏഴു കളികളിൽ ഒന്നുപോലും ജയിക്കാത്ത അവർ നാലു സമനിലകളും നാല് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.
പോയിന്റ് നില
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് എന്ന ക്രമത്തിൽ)
ബംഗ്ളുരു 5-4-1-0-13
ജംഷഡ്പൂർ 7-2-5-0-11
നോർത്ത് ഈസ്റ്റ് 5-3-2-0-11
എഫ്.സി ഗോവ 5-3-1-1-10
മുംബയ്സിറ്റി 6-3-1-2-10
കേരള ബ്ളാസ്റ്റേഴ്സ് 6-1-4-1-7
എ.ടി.കെ 6-2-1-3-7
ചെന്നൈയിൻ 7-1-1-5-4
ഡൽഹി 7-0-4-3-4
പൂനെസിറ്റി 6-0-2-4-2